¡Sorpréndeme!

കടകംപള്ളി മുതല കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല : നെയ്യാറ്റിൻകര സനൽ | Oneindia Malayalam

2021-03-13 1,349 Dailymotion

Neyyattinkara Sunil Exclusive Interview
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സിപിഎം നടത്തുന്നത് രാഷ്ട്രീയനാടകം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുതലകണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റുമായ നെയ്യാറ്റിൻകര സനൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിയുടെ നിലപാടു മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി സർക്കാർ വിശ്വാസികളെ വഞ്ചിച്ചു.കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്.ശബരിമല വിഷയത്തിൽ യു ഡി എഫ് അധികാരത്തിലെത്തിയാൽ നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു. കാട്ടാക്കട മണ്ഡലത്തിൽ തന്നെ പരിഗണിക്കുന്നതായുള്ള വാർത്തകളോട് പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം